മാറനല്ലൂരില്‍ ബിജെപിയുടെ കൊടിമരം നശിപ്പിച്ചത് എഎസ്‌ഐ; സിസിടിവി ദൃശ്യം പുറത്ത്

Published : Oct 26, 2017, 02:39 PM ISTUpdated : Oct 05, 2018, 01:47 AM IST
മാറനല്ലൂരില്‍ ബിജെപിയുടെ കൊടിമരം നശിപ്പിച്ചത് എഎസ്‌ഐ; സിസിടിവി ദൃശ്യം പുറത്ത്

Synopsis

തിരുവനന്തപുരം:  തിരുവനന്തപുരം മാറനല്ലൂരില്‍ ബിജെപി കോടിമരം പൊലീസുകാരന്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഊരൂട്ടമ്പലം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം പൊലീസ് ജീപ്പില്‍ വന്നിറങ്ങിയ യൂണിഫോം ധരിച്ച പൊലീസുകാരന്‍ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

മാറനല്ലൂര്‍ എഎസ്‌ഐ സുരേഷാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു പോലീസുകാരന്‍ നോക്കി നില്‍ക്കുന്നതായും കാണാം. ബിജെപിയുടെ കൊടിമരങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ പ്രദേശത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ബിജെപി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍; 'തന്നോട് കാണിച്ചത് നീതി നിഷേധം, ഗുരുതര പരാമര്‍ശം നടത്തിയിട്ടും സച്ചിദാനന്ദൻ തുടരുന്നു'
റോഡില്‍ കാ‌‌ർ നിര്‍ത്തിയിട്ട് വഴി തടസപ്പെടുത്തി യുവാക്കൾ, ചോദ്യം ചെയതതോടെ കയ്യാങ്കളി; മധ്യവയസ്കനെ മർദിച്ച പ്രതികൾ പിടിയിൽ