കേരളത്തിലെ തീവണ്ടി സമയം മാറുന്നു

By Web DeskFirst Published Oct 26, 2017, 2:37 PM IST
Highlights

സമയ ക്രമീകരണത്തിലും നിലവിലെ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. ഒക്ടോബര്‍ 31 മുതലാണ്  മാറ്റങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ട്രെയിന്‍ ടൈംടേബിള്‍ അനുസരിച്ച് കൂട്ടിയത്.51 എക്സ്പ്രസ് ട്രെയിനുകളുടെയും 36 പാസഞ്ചര്‍ ട്രെയിനുകളുടെയും വേഗതയാണ് വര്‍ധിപ്പിച്ചത്. ചെന്നൈ എഗ്മൂറില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന അനന്തപുരം എക്‌സ്‌പ്രസ് കൊല്ലം വരെ നീട്ടിയിട്ടുണ്ട്. പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ് മധുര വരെ നീട്ടി. ചെന്നൈ-പളനി എക്‌സ്‌പ്രസ് പാലക്കാട് വരെ നീട്ടി.

വേഗത കൂട്ടിയ ട്രെയിനുകള്‍

1. പുതുച്ചേരി - മംഗളൂരു എക്സ്‍പ്രസ്  75 മിനുറ്റ് നേരത്തേ എത്തും

2. എഗ്‍മോര്‍ - മംഗളൂരു എക്സ്പ്രസ് 60 മിനുറ്റ് നേരത്തേ എത്തും

3. രാമേശ്വരം എക്സ്പ്രസ്, ചെന്നൈ - ചെങ്കോട്ട സിലമ്പ്  എക്സ്‍പ്രസ് 50 മിനിറ്റ് നേരത്തേ എത്തും

4. മംഗളൂരു ചെന്നൈ എക്സ്‍പ്രസ് 40 മിനിറ്റ് നേരത്തേ എത്തും

5. ചെന്നൈ എഗ്‍മോര്‍ - മധുരൈ എക്സ്‍പ്രസ് 35 മിനിറ്റ് നേരത്തേ എത്തും

6. ചോളന്‍ എക്സ്‍പ്രസ് 20 മിനിറ്റ് നേരത്തേ എത്തും

7. കന്യാകുമാരി എക്സ്‍പ്രസ് 20 മിനിറ്റ് നേരത്തേ എത്തും

8. ചെന്നൈയില്‍ നിന്നുള്ള റോക്ക്ഫോര്‍ട്ട് എക്സ്പ്രസ് 15 മിനിറ്റ് നേരത്തേ എത്തും

9. മംഗളൂരു കച്ചേഗുഡ 235 മിനിറ്റ് നേരത്തേ എത്തും  ( നാല് മണിക്കൂര്‍)

10. മംഗളൂരു - യശ്വന്ത്പുര്‍ എക്സ്‍പ്ര്സ 15 മിനിറ്റ് നേരത്തേ എത്തും

11. എറണാകുളം - അജ്മേര്‍ എക്സ്‍പ്രസ് 20 മിനിറ്റ് നേരത്തേ എത്തും

12. എറണാകുളം - ഓഖ എക്സ്‍പ്രസ് 20 മിനിറ്റ് നേരത്തേ എത്തും

13. എറണാകുളം - പട്ന എക്സ്‍പ്രസ് 30 മിനിറ്റ് നേരത്തേ എത്തും
 

ദീര്‍ഘിപ്പിച്ച ട്രെയിനുകള്‍

1.അനന്തപുരി എക്സ്‍പ്രസ് ഇനി കൊല്ലം വരെ

2.അമൃത എക്സ്‍പ്രസ് മധുരൈ വരെ

3.ചെന്നൈ പളനി എക്സ്‍പ്രസ് പൊള്ളാച്ചി വഴി പാലക്കാട് വരെ
 

click me!