
പഞ്ചാബ്: സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന ലഹരി ഉപഭോഗത്തിനെതിരെ വ്യത്യസ്ത ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഒരു നിയമപാലകൻ. ജലന്ധറിലെ റാം പാൽ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽകവിതയ്ക്കും ഗസലിനുമായി സമയം മാറ്റി വച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവരുടെ ഒന്നിച്ചുള്ള പരിശ്രമത്തിലൂടെയേ ലഹരി വിരുദ്ധ പരിപാടികൾ നടപ്പിൽ വരുത്താൻ സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജലന്ധർ ഡെപ്യൂട്ടി കമ്മീഷണർ വരിന്ദർ കുമാർ ശർമ്മയുടെ പേഴ്സണൽ സെക്രട്ടറിയാണ് രാം പാൽ
ലഹരിക്കെതിരെ രാംപാൽ എഴുതിയ മുദ്രാവാക്യങ്ങളും വാചകങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടുതൽ ആളുകൾ ലഹരിക്കെതിരെുള്ള പോരാട്ടങ്ങളിൽ പങ്കാളികളാകേണ്ടതാവശ്യമാണ്. സ്പോർട്സ് പ്രേമി കൂടിയാണ് രാംപാൽ. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ സെമിനാറുകൾ, റാലികൾ എന്നിവ അദ്ദേഹം സൗജന്യമായിട്ടാണ് സംഘടിപ്പിക്കുന്നത്. മയക്കുമരുന്നിനെതിരായ പോരാട്ടങ്ങളിൽ തന്റെ കലാപരമായ കഴിവുകൾ കൊണ്ട് പങ്കാളിയാകുന്ന രാംപാലിന് ഔദ്യോഗിക തലങ്ങളിൽ നിന്ന് നിരവധി അനുമോദനങ്ങളാണ് ലഭിക്കുന്നത്. രാംപാൽ എഴുതിയ ഗാനമാണ് ബോധവത്ക്കരണ സെമിനാറുകളിൽ ഉപയോഗിക്കുന്നത്.
നാടകത്തിനും കവിതയ്ക്കും ഗാനത്തിനും ജനമനസ്സുകളെ വേഗത്തിൽ ആകർഷിക്കാൻ സാധിക്കും. ലഹരി വിരുദ്ധ പോരാട്ടങ്ങളിലും ഇവയെല്ലാം ഉപയോഗിക്കാനാണ് ഡെപ്യൂട്ടി കമ്മീഷണർ വരിന്ദർ കുമാർ ശർമ്മയുടെ ആഹ്വാനം. പഞ്ചാബിനെ ലഹരി മുക്ത സംസ്ഥാനമാക്കാനാണ് തങ്ങൾ പ്രയത്നിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് എല്ലാവരുടെയും ധാർമ്മികമായ ഉത്തരവാദിത്വമാണ്. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികൽ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam