ലിഗയുടെ കൊലപാതകം; നിര്‍ണ്ണായക റിപ്പോര്‍ട്ടുകള്‍ ഇന്ന് പൊലീസിന് ലഭിക്കും

Web Desk |  
Published : May 02, 2018, 09:58 AM ISTUpdated : Jun 08, 2018, 05:51 PM IST
ലിഗയുടെ കൊലപാതകം; നിര്‍ണ്ണായക റിപ്പോര്‍ട്ടുകള്‍ ഇന്ന് പൊലീസിന് ലഭിക്കും

Synopsis

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കസ്റ്റഡിലുള്ളവരുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അറസ്റ്റുണ്ടാകൂ

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട്  ഇന്നു  പൊലീസിന് ലഭിച്ചേക്കും. മൃതദേഹം കണ്ടെത്തിയ  സ്ഥലത്തുനിന്നും ശേഖരിച്ച മുടിയുള്‍പ്പെടെ ഉള്ളവയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വിദഗ്ദ സമിതി, പൊലീസിന് കൈമാറും. ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്കു നീങ്ങാന്‍ ഏറെ നിര്‍ണായകമാണ് ഇന്നു ലഭിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകളും. 

അതേ സമയം  ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കസ്റ്റഡിലുള്ളവരുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അറസ്റ്റുണ്ടാകൂ. ഇന്നലെയും വാഴമുട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒരുതെളിവും പൊലീസ് കിട്ടിയില്ല. എന്നാല്‍ അതേസമയം കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പൊലീസിന് കിട്ടി. സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ് നാലുപേര്‍ക്കെതിരെയുള്ളത്. ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഷകരിച്ച മുടിയുടെ വിരല്‍ അടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്. 

അന്തര്‍ദേശീയ ശ്രദ്ധയുള്ള കേസായിതിനാല്‍ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പഴകിയ മൃതശരീരമായതിനാല്‍ രാസപരിശോധന ഫലങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. വാഴമുട്ടത്ത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടരന്നുണ്ടെങ്കിലും അന്വേഷണത്തിന് സഹയാമായ ഒന്നും ലഭിച്ചിട്ടില്ല. സമീപവാസികളുടെചോദ്യം ചെയ്യല്‍ തുടരുകയാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി അവ​ഗണിച്ചു, ആരെയും ​കുറ്റപ്പെടുത്താനില്ല, സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ല': ഐഷ പോറ്റി
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്; ഓണക്കൂറിൽ എൽഡിഎഫിന് ജയം, പായിംപാടത്ത് ലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചു