കണ്ണൂരിലെ സംഘര്‍ഷം; മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ്

By Web DeskFirst Published Dec 29, 2017, 2:56 PM IST
Highlights

തിരുവനന്തപുരം: കണ്ണൂരിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് നേതൃത്വം. സമാധാനയോഗങ്ങളിൽ കോൺഗ്രസ്സ് ഉൾപ്പടെയുള്ള കക്ഷികളെ പങ്കെടുപ്പിക്കാത്തത് അംഗീകരിക്കാനാകില്ലെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

സമാധാനയോഗങ്ങളിലെ കരാർ അംഗീകരിച്ച് പുറത്തിറങ്ങുന്നവർ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ജില്ല ഭരണകൂടത്തിന്റ നിലപാടുകളെ വിമർശിച്ച് കോൺഗ്രസ്സ് നേതൃത്വം രംഗത്തെത്തിയത്. പിണറായി ഭരണത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ വെറും കളിപ്പാട്ടങ്ങളായി എസ്.പിയും കലക്ടറും മാറുന്നുവെന്നും സതീശൻ പാച്ചേനി ആരോപിച്ചു. 

സമാധാനയോഗങ്ങളിൽ കോൺഗ്രസ്സ് ഉൾപ്പടെയുള്ള കക്ഷികളെ പങ്കെടുപ്പിക്കാത്തത് അംഗീകരിക്കാനാകില്ലെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കി. അതെസമയം സംഘർഷസാധ്യത നിലനിൽക്കുന്ന പാനൂർ, മട്ടന്നൂർ, മാലൂർ മേഖലകളിൽ എസ്പിയുടെ നേത്യത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തെ രാഷ്ട്രീയകക്ഷികളുമായി എസ്പി ചർച്ച നടത്തും.

click me!