
മൂന്നാര്‍: വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവെക്കണമെന്നും, സമരസ്ഥലത്ത് എത്തി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളെ ഒരുമൈ നടത്തുന്ന നിരാഹാര സമരം തുടരും. പൊമ്പിളെ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്.
ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആർ. നീലകണ്ഠനും നിരാഹാര സമരത്തിലാണ് പാർട്ടി നടപടി മാത്രം പോര, മണി മന്ത്രി സ്ഥാനം രാജിവച്ച് മാപ്പു പറഞ്ഞാൽ മാത്രമേ സമരത്തിൽ നിന്നും പിന്മാറുകയുള്ളുവെന്നാണ് ഇവരുടെ നിലപാട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് തമിഴിശൈ സൗന്ദർരാജനും ഇന്ന് മൂന്നാറിലെത്തി പൊമ്പിളെ ഒരുമയുടെ സമരപ്പന്തൽ സന്ദർശിക്കും. മൂന്നാർ ഇക്കാനഗറിൽ സിപിഎം നേതാക്കൾ ഭൂമി കയ്യേറിയാതായി അരോപണമുള്ള സ്ഥലത്തേക്ക് യുവമോർച്ച പ്രവർത്തകർ മാച്ച് നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam