പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ കുംഭകോണം സ്വദേശിക്ക് ജീവൻ നഷ്ടമായി,നിര്‍ത്താതെ പോയ കാര്‍ സ്ത്രീയെയും ഇടിച്ചു; വാഹനം നാട്ടുകാര്‍ പിടികൂടി

Published : Feb 23, 2026, 03:34 PM IST
Ilayaraja-death-ponnani accident

Synopsis

പൊന്നാനി നരിപ്പറമ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്

മലപ്പുറം: പൊന്നാനി നരിപ്പറമ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ മറ്റൊരു സ്ത്രീയെയും ഇടിച്ചു പരിക്കേല്‍പ്പിച്ചു. ഇവരെ പൊന്നാനി ബെന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരിപ്പറമ്പില്‍ വെച്ച് ഇളയരാജയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. 

ഉടന്‍തന്നെ പൊന്നാനി ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇളയരാജയെ ഇടിച്ച ശേഷം അമിതവേഗതയില്‍ പാഞ്ഞ കാര്‍ തൊട്ടടുത്ത പ്രദേശത്ത് വെച്ചാണ് സ്ത്രീയെ ഇടിച്ചത്. അപകടമുണ്ടാക്കിയ വാഹനം പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശന്‍റെ ജാഡ കണ്ടപ്പോൾ ചാണകം വാരിയെറിയാൻ തോന്നിയെന്ന് അഖിൽ മാരാർ; കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് വിമർശനം
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനം; റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി