
ദില്ലി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന റിക്രൂട്ട്‌മെന്‍റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഇതേതുടര്‍ന്ന് നിയമന നടപടികൾ നിർത്തിവെയ്ക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേയുടെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് സുപ്രീം കോടതി ഇന്ന് നിർദേശം നൽകിയത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ അടുത്ത മാസം 10ന് വിശദവാദം കേൾക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam