കരള്‍ മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടി നൂര്‍മുഹമ്മദ്

Published : Feb 05, 2018, 09:03 AM ISTUpdated : Oct 05, 2018, 12:32 AM IST
കരള്‍ മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടി നൂര്‍മുഹമ്മദ്

Synopsis

പെരിന്തല്‍മണ്ണ: കരള്‍ മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത  പുലാമന്തോളിലെ  നൂര്‍മുഹമ്മദ്. കരള്‍മാറ്റ ശസ്ത്രക്രിയക്കായി വേണ്ട 23 ലക്ഷം രൂപ എങ്ങിനെ സ്വരൂപിക്കാനാവുമെന്ന് അറിയാതെ വിഷമിക്കുകയാണ്
നൂര്‍മുഹമ്മദും  കുടുംബവും. 

രണ്ട് മാസം മുമ്പാണ് നൂര്‍മുഹമ്മദിന് കരളിന് ഗുരുതരമായ അസുഖം ഉണ്ടെന്ന് കണ്ടെത്തിയത്. പെയിന്‍റിങ് ജോലിക്ക് പോയാണ് നൂര്‍ മുഹമ്മദ് കുടുംബം നോക്കിയിരുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സക്കായി ഇതുവരെ നാലര ലക്ഷം ചിലവായി കഴിഞ്ഞു. അതുതന്നെ പലരില്‍ നിന്നും കടം വാങ്ങിയതുമാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പല ദിവസങ്ങളും പട്ടിണിയിലാണ്. 

നൂര്‍ മുഹമ്മദ് 
ചികിത്സാസഹായ കമ്മിറ്റി 
സൗത്ത് ഇന്ത്യന്‍ ബാങ്ക് 
പുലാമന്തോള്‍ ബ്രാഞ്ച് 
അക്കൗണ്ട് നമ്പര്‍: 0595 053 00000 7233
IFSC NO. SIBL 0000595

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വഖഫ് ബോർഡിന് വീഴ്ച? നിർണായക വിവരാവകാശ രേഖ പുറത്ത്; താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി രജിസ്റ്ററിൽ ചേർത്തു
ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല, ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്‍റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ്