
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ചില പുരോഹിതർ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാർപാപ്പ പറഞ്ഞു.
അത്തരം സംഭവങ്ങൾ ഇനി നടക്കാതിരിക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാർപാപ്പ വ്യക്തമാക്കി. മുൻഗാമിയായ ബെനഡിക്റ്റ് മാർപാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നെന്നും മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ സഭയിലെ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam