രണ്ട് വാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ വെടിവയ്ക്കുകയും ചെയ്തുവെനന് പൊലീസ് അറിയിച്ചു.
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടാമത്തെ വെടിവെപ്പ് ആക്രമണമാണിത്. നഗരത്തിന് തെക്ക് പടിഞ്ഞാറ് 40 കിലോമീറ്റർ അകലെയുള്ള ഒരു സ്വർണ ഖനി പ്രദേശമായ ബെക്കേഴ്‌സ്‌ഡാലിലെ മദ്യശാലയിലാണ് ആക്രമണം നടത്തിയത്. ആദ്യം പത്ത് പേർ മരിച്ചതായി പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് മരണസംഖ്യ ഒമ്പതാണെന്ന് സ്ഥിരീകരിച്ചു.
രണ്ട് വാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ വെടിവയ്ക്കുകയും ചെയ്തുവെനന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ ബാറിന് പുറത്തുണ്ടായിരുന്ന ഒരു ഓൺലൈൻ കാർ ഹെയ്‌ലിംഗ് സേവനത്തിലെ ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യാ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന എസ്എബിസി ടെലിവിഷനോട് പറഞ്ഞു. അനധികൃതമായി മദ്യം വിൽക്കുന്ന സ്ഥലത്താണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
