കോഴിക്കോട് ചെമ്പനോടയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍; വനംവകുപ്പ് തെരച്ചില്‍ തുടങ്ങി

By Web TeamFirst Published Dec 2, 2018, 1:58 PM IST
Highlights

നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസിനേയും വിവരം അറിയിച്ചു. വനംവകുപ്പും പൊലീസും സ്ഥലത്ത് തെരച്ചില്‍ തുടങ്ങി. നാട്ടുകാരില്‍ പലരും കടുവയെ കണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കടുവയുടേതിന് സമാനമായ കാല്‍പ്പാടുകളും അവര്‍ ഉദ്യോഗസ്ഥരെ കണിച്ചു. കടുവ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവി ഈ പ്രദേശത്ത് ഉണ്ടെന്ന അനുമാനത്തിലാണ് വനം വകുപ്പ്.
 

കോഴിക്കോട്: കോഴിക്കോട് ചെമ്പനോടക്കടുത്ത് കുറത്തിപ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. വനം വകുപ്പും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങി. കാല്‍പ്പാടുകള്‍ കടുവക്ക് സമാനമെന്ന്  വനം വകുപ്പും പറഞ്ഞു. ചെമ്പനോട സ്വദേശി ജോസാണ് കടുവയെ കണ്ടതായി നാട്ടുകാരോട് പറഞ്ഞത്. ബൈക്കില്‍ പോകുമ്പോള്‍ പുലര്‍ച്ചെ കുറത്തിപ്പാറ മുസ്ളിം പള്ളിക്ക് സമീപം റോഡിന് കുറുകെ കടുവ കടന്ന് പോകുന്നത് കണ്ടെന്നാണ് ജോസ് പറയുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസിനേയും വിവരം അറിയിച്ചു. വനംവകുപ്പും പൊലീസും സ്ഥലത്ത് തെരച്ചില്‍ തുടങ്ങി. നാട്ടുകാരില്‍ പലരും കടുവയെ കണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കടുവയുടേതിന് സമാനമായ കാല്‍പ്പാടുകളും അവര്‍ ഉദ്യോഗസ്ഥരെ കണിച്ചു. കടുവ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവി ഈ പ്രദേശത്ത് ഉണ്ടെന്ന അനുമാനത്തിലാണ് വനം വകുപ്പ്.

ഈ പ്രദേശത്തേക്ക് നാട്ടുകാരെത്തുന്നത്ത് വനംവകുപ്പ് തടഞ്ഞു. ഒരു റബര്‍ തോട്ടത്തിലാണ് തെരെച്ചില്‍ നടത്തുന്നത്. ഇവിടെ കെണിവെക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ജനവാസ മേഖലായതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

click me!