വൈറ്റ് ഹൗസില്‍ നിന്ന് ട്രംപിനെ പുറത്താക്കണം: പ്രതിഫലം 10 മില്ല്യണ്‍ യുഎസ് ഡോളര്‍

Published : Oct 15, 2017, 11:57 AM ISTUpdated : Oct 04, 2018, 07:31 PM IST
വൈറ്റ് ഹൗസില്‍ നിന്ന് ട്രംപിനെ പുറത്താക്കണം: പ്രതിഫലം 10 മില്ല്യണ്‍ യുഎസ് ഡോളര്‍

Synopsis

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് സഹായകമാകുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 10 മില്ല്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് പോണോഗ്രഫി പ്രസാധകനായ ലാറി ഫ്ലയ്ന്‍റ്. വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍റെ ഞായറാഴ്ച പതിപ്പിലാണ് ലാറി പരസ്യം നല്‍കിയിരിക്കുന്നത്. ലാറിയുടെ ഈ പരസ്യമാണ് വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍റെ ഒരു മുഴുവന്‍ പേജില്‍.

കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്‍റ് ഇലക്ഷന്‍ പ്രചാരണ സമയത്ത് സമാനമായ മറ്റൊരു പരസ്യം ലാറി നല്‍കിയിരുന്നു. ട്രംപിന്‍റെ നിയമ വിരുദ്ധമായ ലൈംഗീക ബന്ധങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നവര്‍ക്ക് ഒരു മില്ല്യണ്‍ യുഎസ് ഡോളറാണ് ലാറി വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് 2005 ല്‍ 'ആക്സസ് ഹോളിവുഡ്' എന്ന ഷോയില്‍ സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് പൊങ്ങച്ചം പറയുന്ന ട്രംപിന്‍റെ വീഡിയോ പുറത്തായിരുന്നു. എന്നാല്‍ പുതിയ പരസ്യത്തിനെതിരെ വൈറ്റ് ഹൗസ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുജറാത്തിൽ ബിജെപി കൊടുങ്കാറ്റ്, 15 കോർപ്പറേഷനും തൂത്തുവാരി, 34 ൽ 33 ജില്ലാ പഞ്ചായത്തിലും മുൻതൂക്കം, കോൺഗ്രസിന് നിരാശ; സദ്ഭരണ വോട്ടെന്ന് പ്രധാനമന്ത്രി
ചെറിയ ഡപ്പികളിലാക്കി ബൈക്കിൽ കറങ്ങി നടന്ന് ലഹരിവിൽപ്പന; അസം സ്വദേശി പിടിയിൽ