
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. സ്ത്രീകളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുള്ള ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസമാണ് അശ്ലീല വീഡിയോ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ, വിദേശത്തുള്ള മന്ത്രി നാട്ടിലെത്തിയാലുടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
മന്ത്രി ജി.സുധാകരനും പ്രധാനപ്പെട്ട ജില്ലാ നേതാക്കളും പ്രധാന പ്രവര്‍ത്തകരും ഉള്‍ക്കൊളളുന്നതാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്. ഗ്രൂപ്പില്‍ വനിതകളടക്കമുളളതിനാല്‍ പ്രശ്‌നം ഗൗരവമായാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. വിദേശ സന്ദര്‍ശനത്തിലുളള മന്ത്രി നാട്ടിലെത്തിയ ഉടന്‍ ചിത്രത്തിന്‍റെ നിജസ്ഥിതി മനസിലാക്കി നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീഡിയോ ദൃശ്യങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.