മിഷേലിന്‍റെ മരണം; ക്രോണിനെതിരെ പോസ്‌കോ ചുമത്തി

Published : Mar 25, 2017, 07:45 AM ISTUpdated : Oct 05, 2018, 03:47 AM IST
മിഷേലിന്‍റെ മരണം; ക്രോണിനെതിരെ പോസ്‌കോ ചുമത്തി

Synopsis

കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ഥിനി മിഷേലിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ക്രോണിനെതിരെ പോസ്‌കോ കുറ്റം ചുമത്തി. ക്രോണ്‍ മിഷേലിന് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്‌കോ കുറ്റം ചുമത്തിയത്.

ക്രോണിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാള്‍ മിഷേലിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. മാര്‍ച്ച് ആറിനാണ് മിഷേല്‍ ഷാജി എന്ന സി എ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാകുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും, എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും
Malayalam News Live Updates: മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും, എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും