മണ്ണ് മാഫിയ ഗുണ്ടാ ബന്ധത്തിൽ നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. ഡിവൈഎസ്പി നന്ദകുമാർ ഉൾപ്പെട്ട സംഘത്തിനെതിരെയാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ഡിജിപി ശുപാർശ ചെയ്തിരുന്നു.

തിരുവനന്തപുരം: മണ്ണ് മാഫിയ ഗുണ്ടാ ബന്ധത്തിൽ ഒരു ഡിവൈഎസ്പി അടക്കം നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. ഡിവൈഎസ്പി നന്ദകുമാർ, എസ്ഐ സുമേഷ് രാജ്, എസ്‍സിപിഒ ജിനു, ജിഎഎസ്ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് അന്വേഷണം. നന്ദകുമാർ സസ്പെൻഷൻ കഴിഞ്ഞ് ഏതാനും മാസം മുമ്പാണ് തിരികെ കയറിയത്.

പൊലീസ് ഉദ്യോഗസ്ഥർ നിരന്തരമായി റൗഡി പട്ടികയിലുള്ള ശരത്തുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.