മോദിക്കെതിരെ ' നുണയന്‍ ലാമ '  പോസ്റ്ററുകള്‍

Web Desk |  
Published : May 11, 2018, 05:53 PM ISTUpdated : Oct 02, 2018, 06:36 AM IST
മോദിക്കെതിരെ ' നുണയന്‍ ലാമ '  പോസ്റ്ററുകള്‍

Synopsis

പ്രിവന്‍ഷന്‍ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ( ഡിപിപി) നിയമമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആരാണ് ചെയ്തതെന്ന് അറിയില്ല, ഒന്നറിയാം... ദില്ലിയിലെ തെരുവുകള്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് പ്രധാനമന്ത്രി നരേന്ദ്രമേദിയെ നുണയന്‍ ലാമയെന്ന് വിശേഷിപ്പിച്ച പോസ്റ്ററുകളാണ്. മോദി കൈകൂപ്പി നില്‍ക്കുന്ന പോസ്റ്ററില്‍ ചുവന്ന അക്ഷരങ്ങളിലാണ് ലൈ ലാമ എന്ന് എഴുതിയിരിക്കുന്നത്. ദില്ലിയിലെ മിക്ക സ്ഥലങ്ങളിലും പോസ്റ്ററുകള്‍ പ്രത്യപ്പെട്ടിരുന്നു. 

ബിജെപി പരാതിയുമായി എത്തിയപ്പോള്‍ പെട്ട് പോയത് ദില്ലി പോലീസാണ്. ആദ്യം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട മന്ദിര്‍ മാര്‍ഗില്‍ നിന്ന് പോസ്റ്ററുകള്‍ നീക്കം ചെയ്തു. അപ്പോഴേക്കും അടുത്തിടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പോസ്റ്റര്‍ പറിക്കാന്‍ ദില്ലി പോലീസ് ഇപ്പോള്‍ ഓടി നടക്കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളിലെ ട്രോള്‍.

ബിജെപിയുടെ പരാതിക്കു പുറകേ പോലീസ് ഇടപെട്ടാണ് പോസ്റ്ററുകള്‍ നീക്കിക്കെണ്ടിരിക്കുന്നത്. പോസ്റ്റര്‍ എവിടെയാണ് പ്രിന്റ് ചെയ്തതെന്നോ മറ്റോ ഉള്ള വിവരങ്ങൊന്നും പോസ്റ്ററിലില്ല. പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസ് സമീപത്തെ കടകളില്‍ നിര്‍ദ്ദേശം നല്‍കി. 

പട്ടേല്‍ നഗര്‍, ശങ്കര്‍ റോഡ് മഖലയിലും സമാനമായ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ പോസ്റ്ററുകളും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പോസ്റ്ററുകളെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്, വിവിധ രൂപത്തില്‍. പ്രിവന്‍ഷന്‍ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ( ഡിപിപി) നിയമമനുസരിച്ചാണ്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്