റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ല; ഝാർഖണ്ഡിൽ വീണ്ടും പട്ടിണി മരണം

Sumam Thomas |  
Published : Jun 05, 2018, 10:27 AM ISTUpdated : Jun 29, 2018, 04:26 PM IST
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ല; ഝാർഖണ്ഡിൽ വീണ്ടും പട്ടിണി മരണം

Synopsis

ഝാർഖണ്ഡിൽ പട്ടിണി മരണം തുടർക്കഥയാകുന്നു റേഷൻ കാർഡ് നിഷേധിക്കുന്നതാണ് പട്ടിണിക്ക് കാരണം കുറച്ചു മാസങ്ങൾക്കുള്ളിൽ മരിച്ചത് ആറ് പേർ

ഝാർഖണ്ഡ്: ഝാർഖണ്ഡിലെ ​ഗിരിധി ജില്ലയിൽ പട്ടിണി മൂലം  സ്ത്രീ മരിച്ചു. അമ്പത്തെട്ട് വയസ്സുള്ള ​സാവിത്രി ദേവിയാണ് മരിച്ചത്. ആധാർ കാർഡുമായി ലിങ്ക് ചെയ്യാതിരുന്നത് മൂലം ഇവരുടെ റേഷൻ കാർഡ് റദ്ദായിപ്പോയിരുന്നു. 2012 ലാണ് ഇവരുടെ റേഷൻകാർഡ് റദ്ദായത്. അന്നു മുതൽ ഇവർക്ക് പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. റേഷൻ സാധനങ്ങൾ ലഭിക്കാതെ മൂന്നു ദിവസമായി സാവിത്രി ദേവി   മുഴുപട്ടിണിയിലായിരുന്നു. ഇവരുടെ വീട്ടിൽ ആഹാരമൊന്നും ഇല്ലാതായിട്ട് ദിവസങ്ങളായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. 

പത്ത് വർഷം മുമ്പ് സാവിത്രിയുടെ ഭർത്താവ് മരിച്ചു. രണ്ടാൺമക്കൾ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണുള്ളത്. ശനിയാഴ്ച രാത്രിയിലാണ് സാവിത്രി ദേവി മരിച്ചത്. റദ്ദായ റേഷൻകാർഡ് വീണ്ടും ലഭിക്കാൻ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. എന്നാൽ അധികൃതർ റേഷൻകാർഡ് നൽകാൻ തയ്യാറായില്ലെന്ന് ​ഗ്രാമവാസികൾ പറയുന്നു. സാവിത്രി  മരിച്ചത് പട്ടിണി മൂലമല്ലെന്നാണ് വീട് സന്ദർശിച്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ തന്റെ റിപ്പോർട്ടിൽ പറയുന്നത്. ആധാർ ലിങ്കിം​ഗ് ചെയ്യാത്തത് മൂലം നിരവധി കുടുംബങ്ങളാണ് റേഷൻകാർഡ് ഇല്ലാതെ കഷ്ടപ്പെടുന്നത്. കഴിഞ്ഞ ജനുവരി 24 നാണ് ധോവാദ് ന​ഗൽ വില്ലേജിൽ ലാഖി മുർമു എന്ന പെൺകുട്ടി പട്ടിണി മൂലം മരിച്ചത്. പതിനൊന്ന് വയസ്സുകാരി സന്തോഷി കുമാരിയുടെയും ജീവനെടുത്തത് ദാരിദ്ര്യമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍