ഫുട്ബോള്‍ മാത്രമല്ല; പവർബോട്ട് റെയ്സും റഷ്യക്കാര്‍ക്ക് പ്രിയം

Web Desk |  
Published : Jul 05, 2018, 03:28 PM ISTUpdated : Oct 02, 2018, 06:44 AM IST
ഫുട്ബോള്‍ മാത്രമല്ല; പവർബോട്ട് റെയ്സും റഷ്യക്കാര്‍ക്ക് പ്രിയം

Synopsis

പവർബോട്ട് റെയ്സിന് റഷ്യയില്‍ വലിയ പ്രചാരമുണ്ട്

മോസ്‌കോ: ഫുട്ബോളിനൊപ്പം റഷ്യക്കാർക്ക് പ്രിയപ്പെട്ടൊരു വിനോദം കൂടിയുണ്ട്, പവർബോട്ട് റെയ്സ്. സെന്‍റ് പീറ്റേഴ്സ്ബർഗിലെ നേവാ നദിയാണ് പവർ ബോട്ട് റെയ്സിന്‍റെ സുപ്രധാന കേന്ദ്രം. 390 കിലോയുള്ള ടണൽ ഹൾ ബോട്ടാണ് ഫോർമുല വണ്‍പവർ ബോട്ട് റെയ്സിനുപയോഗിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനും ടീമിനെ പ്രോൽസാഹിപ്പിക്കാനും നിരവധി പേരാണ് ഇവിടെയെത്തുന്നത്.

ടു സ്ട്രോക്ക് എൻജിന്‍റെ കരുത്തിൽ 240 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ബോട്ടുകൾ വെള്ളത്തിനു മീതെ പറക്കുകയാണോ എന്ന് തോന്നിപ്പോകും. വെള്ളത്തിൽ  നിശ്ചിത അകലത്തിൽ സ്ഥാപിച്ചിട്ടുള്ള ബലൂണുകളാണ് ഫിനിഷിംഗ് പോയിന്‍റ്. 45 മിനിട്ടിനുള്ളിൽ ഫിനിഷ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ. മത്സരം അവസാനിക്കുന്നതോടെ പ്രിയപ്പെട്ട ടീമുകളെ പ്രോൽസാഹിപ്പിക്കാനെത്തിയവർ നേവയോട് യാത്ര പറയുകയായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്താനിൽ വിവാഹ വീട്ടിൽ ഉഗ്രസ്ഫോടനം; 5 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'