Latest Videos

ഇറാഖ്- ഇറാന്‍ ഭൂചലനം: മരണം 200 കടന്നു

By Web DeskFirst Published Nov 13, 2017, 10:27 AM IST
Highlights

ബാഗ്ദാദ്:  ഇറാന്‍-ഇറാക്ക് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി. 1700 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 70,000 പേര്‍ ഭവനരഹിതരായതായതായി ചില സന്നദ്ധസംഘടനകള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 9.20ന് ഹലാബ്ജയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. 

ഇറാനിൽ നിന്നുള്ളവരാണ് മരിച്ചവരിൽ കൂടുതൽപേരും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനമുണ്ടായെന്ന വാർത്ത പരന്നതോടെ ജനങ്ങൾ വീടുകൾവിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങലിൽ ഭൂചലനം നാശനഷ്ടം വിതച്ചു. 

ഹലാബ്ജയിലുണ്ടായ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങൾ ഗൽഫ് മേഖലയിലും അനുഭവപ്പെട്ടു. യുഎഇ, കുവൈറ്റ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി. ഇവിടങ്ങളിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 

click me!