ജിഷ: ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.പി.തങ്കച്ചന്‍

By Web DeskFirst Published Jun 10, 2016, 3:05 PM IST
Highlights

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ മാനനഷ്ടക്കേസിന് നോട്ടീസ് നല്‍കി.ഒരു കോടി രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ജിഷ വധക്കേസില്‍ പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ആരോപണം. ജിഷയുടെ പിതൃത്വവുമായി  ഈ കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്നും സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നും ജോമോന്‍ ആരോപിച്ചിരുന്നു.

ആരോപണം നിഷേധിച്ച് തൊട്ടടുത്ത ദിവസം തന്നെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ജോമോന്‍ പരാതി നല്‍കി. പരാതിയെക്കുറിച്ച് ജിഷ വധക്കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ജോമോനെതിരെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മാനനഷ്ടക്കേസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

click me!