കര്‍ണ്ണാടകത്തില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കേണ്ടെന്ന് പ്രമോദ് മുത്തലിക്

Web Desk |  
Published : Jun 17, 2018, 11:00 PM ISTUpdated : Jun 29, 2018, 04:17 PM IST
കര്‍ണ്ണാടകത്തില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കേണ്ടെന്ന് പ്രമോദ് മുത്തലിക്

Synopsis

കൊല്ലപ്പെട്ട കര്‍ണ്ണാടക പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് നികൃഷ്ടമായ പ്രസ്ഥാവനയുമായി ശ്രീരാമ സേനാ അദ്ധ്യക്ഷന്‍ പ്രമോദ് മുത്തലിക്.

ബംഗളൂരു: കൊല്ലപ്പെട്ട കര്‍ണ്ണാടക പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് നികൃഷ്ടമായ പ്രസ്ഥാവനയുമായി ശ്രീരാമ സേനാ അദ്ധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ബാംഗളൂരുവിലെ പൊതുയോഗത്തിലാണ് മുത്തലിക്കിന്‍റെ വിവാദ പരാമര്‍ശം. ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന സംശയത്തിന് കീഴിലാണ് ശ്രീരാമസേന. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിനു നേരെ വെടിവെച്ചെന്ന കുറ്റത്തിന്  പരശുറാം വാഗ്മര്‍ എന്നയാളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ശ്രീരാമസേന അംഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതിയായ പ്രവീണിന്റെ മൊഴി അനുസരിച്ചാണ് പരശുറാമിന്റെ അറസ്റ്റ്. 

കോൺഗ്രസ് ഭരണകാലത്ത് കർണാടകയിലും മഹാരാഷ്ട്രയിലും രണ്ട് കൊലപാതകങ്ങൾ നടന്നു. എന്നാല്‍ അന്നൊന്നും കോൺഗ്രസ് സർക്കാരിന്റെ പരാജയത്തെപ്പറ്റി ആർക്കും മിണ്ടാനില്ലായിരുന്നു. പകരം എല്ലാവരും ചോദിക്കുന്നത്, ഗൗരി ലങ്കേഷ് വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നാണ്.  കർണാടകയിൽ ചില നായ്ക്കൾ മരിക്കുന്നതിൽ മോദി പ്രതികരിക്കുന്നത് എന്തിനാണെന്ന് പ്രമോദ് മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാല്‍ കർണാടകയിലെ എല്ലാ മരണങ്ങൾക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണ് താന്‍ പ്രസംഗിച്ചതെന്നും  താൻ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും മുത്തലിക് പറഞ്ഞു. എന്നല്‍  പരശുറാം വാഗ്മോര്‍ ശ്രീരാമസേന അംഗമല്ലെന്നും പ്രമോദ് പറഞ്ഞു. ശ്രീരാമസേനയുമായോ ജനജാഗ്രതി സമിതിയുമായോ ബന്ധമുള്ള ആളുകളെയല്ല അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അവരെല്ലാം നിരപരാധികളായ ഹിന്ദുക്കളാണ്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരകളാണ് അവരെല്ലാം പ്രമോദ് പറഞ്ഞു. 

പ്രവീണ്‍,  പരശുറാം, ഹിന്ദു യുവസേന സ്ഥാപകൻ കെ.ടി.നവീൻ കുമാർ, അമോൽ കാലെ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിങ്ങനെ ആറു പേരാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ശ്രീരാമസേന, ഹിന്ദു ജനജാഗ്രതി സമിതി എന്നീ സംഘടനകള്‍ക്ക് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഈ രണ്ട് സംഘടനകള്‍ക്കും ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സനാദന്‍ സന്‍സ്ത എന്ന ഹിന്ദു തീവ്രവാദസംഘടനയുമായി ബന്ധമുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ