പ്രണബ് മുഖര്‍ജിയുടെ നിലപാട് വ്യക്തമാക്കല്‍ ഇന്ന്, ആകാംക്ഷയോടെ കോണ്‍ഗ്രസും ബിജെപിയും

Web desk |  
Published : Jun 07, 2018, 07:30 AM ISTUpdated : Jun 29, 2018, 04:18 PM IST
പ്രണബ് മുഖര്‍ജിയുടെ നിലപാട് വ്യക്തമാക്കല്‍ ഇന്ന്, ആകാംക്ഷയോടെ കോണ്‍ഗ്രസും ബിജെപിയും

Synopsis

കോണ്‍ഗ്രസ് നേതൃത്വം പ്രണബിന്‍റെ പ്രസംഗം ഉറ്റുനോക്കുന്നു

നാഗ്‍പൂര്‍ : നാഗ്‍പൂരിൽ നടക്കുന്ന ആർഎസ്എസ് പരിപാടിയിൽ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഇന്ന് പങ്കെടുക്കും. ഇന്നലെ വൈകിട്ട് നാഗ്‍പൂരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർഎസ്​എസ്​ നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.

പരിശീലനം പൂർത്തിയാക്കിയ ആർഎസ്എസ് ​ പ്രവർത്തകർക്ക്​ യാത്രമംഗളം നേരുന്ന ചടങ്ങിൽ അദ്ദേഹത്തിന്‍റെ പ്രസംഗം കോൺഗ്രസ്​ ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കുകയാണ്​. ആർഎസ്​എസ്​ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നത് കോൺഗ്രസ്​ നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുണ്ട്.

മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്​എസ്​ പരിപാടിയിൽനിന്ന്​ വിട്ടുനിൽക്കണമെന്നാണ്​ കോൺഗ്രസ്​ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്​. എന്നാല്‍, തനിക്ക് പറയാനുള്ളത്​ ഞാൻ നാഗ്​പുരിൽ പറയുമെന്നാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും പ്രണബ് മുഖർജി മറുപടി നല്‍കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി
സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും