എന്തൊക്കെ തോന്ന്യവാസമാണ് ഇവിടെ നടക്കുന്നതെന്നും സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതർ എന്നാണെന്നും മന്ത്രി വി ശിവൻകുട്ടി. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോയെന്നും മന്ത്രി. 

തിരുവനന്തപുരം: എഎ റഹീം എംപിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നതെന്നും സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതർ എന്നാണെന്നും മന്ത്രി പറഞ്ഞു. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നവർക്ക് അസൂയയും കുശുമ്പുമാണ്. കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ലല്ലോയെന്നും മന്ത്രി ചോദിച്ചു.

എംപി എന്ന നിലയിലുള്ള റഹീമിന്റെ പ്രവർത്തനം നോക്കിയാൽ മതി. ഒരു പണിയും ഇല്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം താൻ ഗൗണിക്കാറില്ല. മുമ്പ് ഇഎംഎസിനെ കളിയാക്കുമായിരുന്നു. അത്ര ദുഷ്ടൻമാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു. എംഎൽഎ ഓഫീസ് തർക്കവുമായി ബന്ധപ്പെട്ട് ശബരീനാഥന്റെ പോസ്റ്റിൽ യാതൊരു ന്യായവും നീതിയുമില്ല. തെറ്റായ ധാരണയിൽ ബഹളം ഉണ്ടാക്കുകയാണ്. ശ്രീലേഖയ്ക്ക് കാര്യം ബോധ്യപ്പെട്ടു. ശബരിനാഥന് മറ്റെന്തോ തിയറിയാണെന്നും മന്ത്രി പറഞ്ഞു.

എസ്ഐടി എല്ലാ കഴിവും ഉപയോഗിച്ച് അന്വേഷണം നടത്തട്ടെ. കുറ്റക്കാർക്ക് ശിക്ഷ കിട്ടണം എന്നാണ് സർക്കാർ നിലപാട്. സുതാര്യ അന്വേഷണം വേണമെന്നാണ് സർക്കാർ നിലപാട്. ചിത്രങ്ങൾ പുറത്ത് വന്നതോടെ വെല്ലുവിളിച്ചവരുടെ ശബ്ദം കുറഞ്ഞു. സോണിയ ഗാന്ധിയുടെ അടുത്തു പോറ്റിയെ കൊണ്ടുപോയത് ആരാണ്. എന്തിനാണ് കൊണ്ടുപോയത്. നിരന്തം കൊണ്ടുപോകുമ്പോൾ മറ്റെന്തെങ്കിലും ഇടപാട് ഉണ്ടോ എന്ന് ജനം സംശയിക്കും. മറ്റത്തൂർ തിയറി കേരളമാകെ നടപ്പാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിനോടുള്ള ജനത്തിന്റെ വിശ്വാസം നഷ്ടമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം എന്ത് വിശ്വസിച്ച് കോൺഗ്രസിന് വോട്ട് ചെയ്യും. ന്യൂനപക്ഷം ജാഗ്രതയോടെ വിഷയത്തെ കാണണമെന്നും മന്ത്രി പറഞ്ഞു. 

YouTube video player