
കോട്ടയം: മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികളുടെ സമരത്തിന് പിന്തുണയുമായി മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ. പെൺകുട്ടികൾ ഏഴരക്ക് ഹോസ്റ്റലിൽ കയറണമെന്ന ഉത്തരവിനെതിരെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ രാപ്പകൽ സമരം നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ സമരത്തിന് പിന്തുണയുമായി കളക്ടര്‍ ബ്രോയും എത്തിയിരിക്കുകയാണ്.
തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രശാന്ത് നായര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ നല്‍കിയത്. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാൻ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീസുരക്ഷയെന്നാൽ പൊന്നും പണ്ടോം ബാങ്കിൽ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലർക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി- പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്യാര്‍ത്ഥികളുടെ സമരം ശക്തമായതോടെ അധികൃതര്‍ നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് വഴങ്ങി. ഇതോടെ സമരം ഒത്തുതീര്‍പ്പായി. പെൺകുട്ടികൾ തിരികെ എത്തേണ്ട സമയം രാത്രി 9.30 ആയി നിജപ്പെടുത്താമെന്ന് അധികൃതര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam