
സിവില്‍ സര്‍വീസ് വിജയികള്‍ക്ക് വ്യത്യസ്ത ആശംസയുമായി കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. അപ്രിയമായ ശരികള്‍ ചെയ്യുമ്പോള്‍ അതിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ഓര്‍മപ്പെടുത്തുന്ന പ്രശാന്തിന്റെ പോസ്റ്റ് കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.
അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക് നോവുമ്പൊൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക് ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോൾ ഇടംകാലുകൊണ്ട് തൊഴിച്ച് സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസർ വേണം, പോരുന്നോ എന്റെ കൂടെ എന്ന് ലാലേട്ടൻ മോഡിൽ യുപിഎസ്‍സി ചോദിച്ചപ്പൊ ചാടി വീണ എല്ലാർക്കും സ്വാഗതം എന്ന് തുടങ്ങുന്നതാണ് പ്രശാന്തിന്റെ പോസ്റ്റ്.
ഇത് വെറും ജോലിയായി കാണാതെ നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത് അപൂര്‍വ്വമായി കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കുക. 10 ലക്ഷം പേര്‍ ശ്രമിച്ചിട്ട് നിങ്ങള്‍ കുറച്ചു പേരാണ് തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓര്‍ക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാന്‍വാസ് മറ്റൊരു ജോലിക്കും തരാനാവില്ല. അത് മനസ്സിലാക്കുകയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam