യോഗിയുടെ ആന്റി റോമിയോ സ്‌ക്വാഡ്: പ്രശാന്ത് ഭൂഷന്റെ പരിഹാസം

Published : Apr 02, 2017, 06:41 AM ISTUpdated : Oct 04, 2018, 05:20 PM IST
യോഗിയുടെ ആന്റി റോമിയോ സ്‌ക്വാഡ്: പ്രശാന്ത് ഭൂഷന്റെ പരിഹാസം

Synopsis

ന്യുഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആന്റി കൃഷ്ണ സ്‌ക്വാഡിനെതിരെ പരിഹാസവുമായി അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. തന്റെ ലോജിക് അനുസരിച്ച് കൃഷ്ണനും പൂവാലനാണെന്ന് പ്രശാന്ത് ഭൂഷന്‍ പരിഹസിച്ചു. ഭഗവാന്‍ കൃഷ്ണന്‍ ഐതിഹാസികനായ പൂവാലന്‍ ആകുമ്പോള്‍ യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ ആന്റി കൃഷ്ണ സ്‌ക്വാഡ് എന്നു വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു. ട്വിറ്ററിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം.   

എന്നാല്‍ പിന്നീട് തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. ട്വീറ്റിനെതിരെ ബിജെപി രംഗത്തെത്തി. പ്രശാന്ത് ഭൂഷന്‍ ഭഗവാന്‍ കൃഷ്ണനെ അപമാനിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. ഭൂഷനെതിരെ ബിജെപി ഡല്‍ഹി വക്താവ് പൊലീസില്‍ പരാതി നല്‍കി. ഐപിസി സെക്ഷന്‍ 153 (എ), 295 എന്നിവ പ്രകാരമാണു പരാതി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്, 490 ഓളം ആശുപത്രികളെ ബാധിക്കുമെന്ന് യുഎൻഎ, മിനിമം വേതനം ഉറപ്പാക്കണമെന്ന് ആവശ്യം
കാത്തിരുന്ന പ്രതികരണമെത്തി! കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്; 'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'