ദേവസം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമല്ല; ഭക്തന്മാരല്ല അക്രമം ഉണ്ടാക്കുന്നത്; പ്രയാര്‍

By Web TeamFirst Published Oct 18, 2018, 12:30 PM IST
Highlights

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍  ഇത്ര ദിവസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ വിധി നടപ്പിലാക്കണമെന്ന വാശിയെന്നും പ്രയാര്‍ ചോദിച്ചു

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരാണ് അക്രമം ഉണ്ടാക്കുന്നതും പ്രയാര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍  ഇത്ര ദിവസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ വിധി നടപ്പിലാക്കണമെന്ന വാശിയെന്നും പ്രയാര്‍ ചോദിച്ചു. 

ദേവസം ബോര്‍ഡും സര്‍ക്കാരും ഭക്തര്‍ക്കൊപ്പമല്ല നിലനില്‍ക്കുന്നത്. താന്‍ പ്രതിനിദാനം ചെയ്യുന്ന ശബരിമല സംരക്ഷണ സമിതി ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ഇനി നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

click me!