വീട് ജപ്തിയ്ക്കെതിരെ സമരം; പ്രീത ഷാജിയും സംഘവും കരുതല്‍ തടങ്കലില്‍

Web Desk |  
Published : Jul 17, 2018, 02:10 PM ISTUpdated : Oct 02, 2018, 04:23 AM IST
വീട് ജപ്തിയ്ക്കെതിരെ സമരം; പ്രീത ഷാജിയും സംഘവും കരുതല്‍ തടങ്കലില്‍

Synopsis

 പ്രീത ഷാജിയും സംഘവും കരുതല്‍ തടങ്കലില്‍

കൊച്ചി: വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ രാപ്പകൽ സമരത്തിനെത്തിയ പ്രീത ഷാജിയും സര്‍ഫാസി വിരുദ്ധ സമരമുന്നണി പ്രവർത്തകരും പൊലീസിന്റെ  കരുതൽ തടങ്കലിൽ. എറണാകുളത്തെ ഡെപ്ട് റിക്കവറി ട്രിബുണലിനു മുന്നിൽ സമരം ചെയ്യാൻ എത്തിയ 50ഓളം പേരെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതെ സമയം പ്രീത ഷാജിയുടെ വീടിന്റെ ജപ്തി നടപടി തടഞ്ഞ കേസിൽ 12 പേർ അറസ്റ്റിൽ ആയി.

ബാങ്കിന് നൽകാനുള്ള 2 കോടി മുപ്പതു ലക്ഷം തിരിച്ചടക്കാൻ ഉത്തരവിട്ട ഡെപ്ട് റിക്കവറി ട്രിബുണലിനു മുന്നിൽ രാപ്പകൽ സമരത്തിന് എത്തിയവരെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സമരത്തിന്റെ ഉദ്ഘടനത്തിനു സിപിഐ നേതാവ് ആനി രാജ എത്തുന്നതിനു തൊട്ട് മുൻപ് ആയിരുന്നു നടപടി.

സമരം തുടങ്ങും മുൻപ് കസ്റ്റോടിയിൽ എടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് ഇവർ സ്റ്റേഷനിൽ പ്രതിഷേധിച്ചത് നേരിയ സംഘർഷത്തിനിടയാക്കി
എന്നാൽ കൂടുതൽ സംഘർഷ സാധ്യത പരിഗണിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല