പശുക്കളെ പാലില്‍ കുളിപ്പിച്ച് യുവാവിന്‍റെ പ്രതിഷേധം

Web Desk |  
Published : Jul 17, 2018, 01:33 PM ISTUpdated : Oct 02, 2018, 04:20 AM IST
പശുക്കളെ പാലില്‍ കുളിപ്പിച്ച് യുവാവിന്‍റെ പ്രതിഷേധം

Synopsis

പശുക്കളെ പാലില്‍ കുളിപ്പിച്ച് യുവാവിന്‍റെ പ്രതിഷേധം  മുപ്പത്ത‌ഞ്ച് ലിറ്റര്‍ പാലില്‍ കുളിച്ച് യുവാവും

മുംബൈ: മുപ്പത്ത‌ഞ്ച് ലിറ്റര്‍ പാലുപയോഗിച്ച് കുളിച്ച് യുവാവിന്റെ പ്രതിഷേധം. പാലിന് വിലവര്‍ധനയും സബ്സിഡിയും ആവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. പാലില്‍ കുളിച്ചതിന് പിന്നാലെ തന്റെ കാലികളെയും ഇയാള്‍ പാലില്‍ കുളിപ്പിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നാണ് വേറിട്ട പ്രതിഷേധം. 

മഗള്‍ വേധ ഗ്രാമത്തില്‍ നിന്നുള്ള സാഗര്‍ ലെന്‍ഡാവേ  എന്ന യുവാവാണ് പ്രതിഷേധം നടത്തിയത്.  വില വര്‍ദ്ധന ആവശ്യപ്പെട്ടുള്ള ക്ഷീര കര്‍ഷകരുടെ സമരം രണ്ടാം ദിവസം പിന്നിട്ടതിന് പിന്നാലെയാണ് യുവാവിന്റെ പ്രതിഷേധം. ഇന്നലെ പാലുമായി വന്ന ടാങ്കറുകള്‍ ക്ഷീര കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇത് സംസ്ഥാനത്തെ പാല്‍ ഉപഭോഗത്തെ സാരമായി ബാധിച്ചിരുന്നു. പാലുല്‍പ്പന്നങ്ങളെ ജി എസ് ടി യില്‍ നിന്ന് ഒഴിവാക്കണമെന്നും സമരം നയിക്കുന്ന മഹാരാഷ്ട്ര കിസാന്‍ സഭ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാല്‍പ്പൊടിക്കടക്കം വില കുറച്ചത് കര്‍ഷകരെ സാരമായ ബാധിച്ചിട്ടുണ്ടെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങള്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും പ്രക്ഷോഭകര്‍ വിശദമാക്കുന്നു. ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പാല്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ മരണം വരെ സത്യാഗ്രഹത്തിലിരിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന