ഭാര്യാ സഹോദരനെ പ്രണയിച്ച് വിവാഹം ചെയ്തു; ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു

Web Desk |  
Published : May 11, 2018, 10:28 AM ISTUpdated : Oct 02, 2018, 06:36 AM IST
ഭാര്യാ സഹോദരനെ പ്രണയിച്ച് വിവാഹം ചെയ്തു; ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു

Synopsis

ഭാര്യാ സഹോദരനെ പ്രണയിച്ച് വിവാഹം ചെയ്തു സഹോദരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു

സോ​ണി​പ​ത്: കുടുംബത്തിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ ഭാര്യാ സഹോദരനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. ഹ​രി​യാ​ന​യി​ലെ സോ​ണി​പ​തി​ൽ ആണ് ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ നിക്കോയെന്ന യുവതിയെ സഹോദരന്‍ വിക്രം  വെ​ടി​വ​ച്ചു കൊ​ന്നത്. സോ​ണി​പ​തി​ലെ ലാ​തി​ലാ​ണ് സം​ഭ​വം. കഴുത്തിന് വെടിയേറ്റ നിക്കോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം വിക്രമും സംഘവും ജില്ല വിട്ടതായി പൊലീസ് പറഞ്ഞു. ഭാ​ര്യാ​സ​ഹോ​ദ​ര​നെ വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലാസ് പറഞ്ഞു. ചാ​പ്പാ​ർ സ്വ​ദേ​ശി​യാ​യ വി​ക്രം ലാ​തി​ൽ​നി​ന്നാ​ണ് വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം വി​ക്ര​മി​ന്‍റെ സ​ഹോ​ദ​രി നി​ക്കോ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ദീ​പ​ക്കു​മാ​യി പ്ര​ണ​യ​ത്തി​ലാ​വുകയായിരുന്നു. വി​ക്ര​മി​ന്‍റെ കു​ടും​ബം ഇ​വ​രു​ടെ ബ​ന്ധം  എ​തി​ർ​ത്തിട്ടും  വി​ല​ക്ക് വ​ക​വെ​യ്ക്കാ​തെ മൂ​ന്നു വ​ർ​ഷം മു​മ്പ് ദീ​പ​ക്കി​നെ നി​ക്കോ വി​വാ​ഹം ചെ​യ്തു.

ഇതെതുടര്‍ന്ന് വിക്രമും കുടുംബവും സഹോദരിയുമായി അകല്‍ച്ചയിലായിരുന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ലാ​തി​ലെ​ത്തി​യ വി​ക്ര​മും സു​ഹൃ​ത്തു​ക്ക​ളും വീട്ടില്‍ കയറി ഉ​റ​ങ്ങി​ക്കി​ട​ന്ന നി​ക്കോ​യു​ടെ ക​ഴു​ത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികള്‍ക്കായി  പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടക്കടയിലെത്തിയ ഒരു സംഘം പണം ആവശ്യപ്പെട്ടു, കൊടുക്കാഞ്ഞതോടെ മട്ടുമാറി, കടയുടമയ്ക്ക് നേരെ അതിക്രമം
കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ, വേനൽമഴയ്ക്ക് സാധ്യത എവിടെയൊക്കെ? വയനാട്,ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരും