ബജറ്റ് അവതരണം വെല്ലുവിളിയെന്ന് തോമസ് ഐസക്

By Web DeskFirst Published Jan 1, 2017, 11:30 PM IST
Highlights

തിരുവനന്തപുരം: നോട്ട് നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുക എന്നത് കടുത്ത വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വർഷം വളര്‍ച്ചാ നിരക്ക് 20 ശതമാനമായി ഉയര്‍ത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതതെന്നും തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജിഎസ്‌ടി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്ബി കൂടി യാധാര്‍ത്ഥ്യമാക്കി കടുത്ത പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.പ്രതിസന്ധി നേരിടാൻ കർശന നടപടികളുണ്ടാകുമെന്നും പദ്ധതികൾ വെട്ടിച്ചുരുക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

നോട്ട് പ്രതിസന്ധി മൂലം സംസ്ഥാനത്തെ പദ്ധതി പ്രവർത്തനങ്ങളും പൊതുമരാമത്ത് പണികളും നിലച്ചിരുന്നു. സർക്കാരിന്റെ ചെലവിനത്തിൽ കഴിഞ്ഞമാസം 1000 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 700 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വരുമാന നഷ്ടം.

click me!