'പ്രളയദുരന്തത്തില്‍ നിന്ന് മലയാളികള്‍ കരകയറട്ടെ';രാഷ്ട്രപതിയുടെ ഓണസന്ദേശം

Published : Aug 24, 2018, 05:55 PM ISTUpdated : Sep 10, 2018, 04:12 AM IST
'പ്രളയദുരന്തത്തില്‍ നിന്ന് മലയാളികള്‍ കരകയറട്ടെ';രാഷ്ട്രപതിയുടെ ഓണസന്ദേശം

Synopsis

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നും ഓണസന്ദേശം നല്‍കിയും രാഷ്ട്പതി രാംനാഥ് കോവിന്ദ്. പ്രളയദുരന്തത്തിൽ നിന്ന് എത്രയും വേഗം മലയാളികൾ കരകയറട്ടെ എന്നാണ് രാഷ്ട്രപതിയുടെ ഓണസന്ദേശം. ഈ ഓണം പുതിയ തുടക്കം കുറിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. 

ദില്ലി: പ്രളയ ദുരന്തത്തിനെ അതിജീവിച്ചുകൊണ്ടിരിക്കുന്ന മലയാളികള്‍ക്ക് ഓണസന്ദേശം നല്‍കിയിരിക്കുകയാണ് രാഷ്ട്രപതി.പ്രളയദുരന്തത്തിൽ നിന്ന് എത്രയും വേഗം മലയാളികൾ കരകയറട്ടെ എന്നാണ് രാഷ്ട്രപതിയുടെ ഓണസന്ദേശം. ഈ ഓണം പുതിയ തുടക്കം കുറിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. നൈസര്‍ഗ്ഗികമായ മനക്കരുത്ത്‌ കൊണ്ട് മലയാളികൾ പുതുജീവിതം കെട്ടിപടുക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ പ്രളയബാധയെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചര്‍ച്ച നടത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ചെറുപ്പക്കാരുടെ പങ്കിനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു രാഷ്ട്രപതി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്