
പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്‌ട്രപതിയുടെ അനുമതി തേടിയത്. യുദ്ധകാലത്ത് ഇന്ത്യ വിട്ട് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലെ സ്വത്തുവകകളുടെ കൈമാറ്റത്തിനും പിന്തുടര്‍ച്ചാവകാശത്തിനും എതിരെയുള്ള നിയമമാണ് 48 വര്‍ഷം പഴക്കമുള്ള എനിമി പ്രോപ്പര്‍ട്ടി ആക്ട്. കീഴ്വഴക്കം തെറ്റിച്ച് മന്ത്രിസഭയുടെ അംഗീകാരം നേടുന്നതിന് മുമ്പ് ഓര്‍ഡിനന്‍സ് അനുമതിക്കായി സമര്‍പ്പിച്ചത് രാഷ്‌ട്രപതിയെ അസ്വസ്ഥനാക്കി.
പൊതുജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് മാത്രം ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്‌ക്കുന്നു. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും പ്രണബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കി. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് മന്ത്രിസഭയുടെ അനുമതിയില്ലാതെ ഓര്‍ഡിനന്‍സ് രാഷ്‌ട്രപതിക്ക് അയക്കുന്നത്. നിലവിലെ ഓര്‍ഡിനന്‍സ് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം തിടുക്കപ്പെട്ട നടപടിയിലേക്ക് കടന്നത്. ലോക്‌സഭയില്‍ ഭേദഗതി ബില്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ല് പാസായില്ല. ഇതോടെയാണ് ഓര്‍ഡിനന്‍സിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam