
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കർദിനാൾ വിരുദ്ധ വൈദികർ യോഗം ചേർന്നു. അതിരൂപതയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നതു വരെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ബഹിഷ്ക്കരിക്കാന്‍ യോഗം തീരുമാനിച്ചു.
പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ വൈദികര്‍ പരിപാടി ബഹിഷ്ക്കരിക്കും. അതിരൂപതാഭരണം കാര്യക്ഷമമായി നിര്‍വ്വഹിക്കുതിന് സ്വതന്ത്ര ചുമതലയോടുകൂടിയ ഒരു അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ചുബിഷപ്പിനെ നിയമിക്കണം എന്നും ആവശ്യപ്പെടും.
അതിരൂപതയെ കടക്കെണിയിലാക്കിയ ഭൂമിയിടപാടില്‍ രേഖകളില്ലാതെ നടത്തിയ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുകയും, നിയമനടപടികളെടുക്കുകയും വേണം. കോട്ടപ്പടിയിലെ ഭൂമി വളഞ്ഞവഴിയിലൂടെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം റിയല്‍ എസ്റ്റേറ്റ് ലോബിക്കെതിരെ ജാഗ്രത പുലര്‍ത്തുകയും, പ്രശ്നങ്ങള്‍ അവസാനിക്കും വരെ ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗം തീരുമാനിച്ചു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന കര്‍ദ്ദിനാള്‍ ആലരേിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. എല്ലാ പരിശ്രമങ്ങളെയും ആ പ്രസ്താവന തകര്‍ത്തുകളഞ്ഞെന്നും തുടർനടപടികൾ ബന്ധപ്പെട്ട മെത്രാൻ മാരുമായി ചർച്ച ചെയ്യുമെന്നും ഇതിനായി ഫെറോന വികാരിമാരെ ചുമതലപ്പെടുത്തിയതായും യോഗം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam