വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താറുണ്ട്; അധ്യാപികയുടെ വെളിപ്പെടുത്തല്‍

Published : Aug 25, 2018, 06:33 PM ISTUpdated : Sep 10, 2018, 04:59 AM IST
വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താറുണ്ട്; അധ്യാപികയുടെ വെളിപ്പെടുത്തല്‍

Synopsis

ലണ്ടനിലെ വെല്‍ഷ് പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുിത്തല്‍ നടത്തിയിരിക്കുന്നത്. അധ്യാപികയുടെ വെളിപ്പെടുത്തലില്‍ സ്കൂള്‍ അധികൃതര്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ഷാമ്ഡ് റിയാന്‍ എലെറി ഡിസൂസ എന്ന് 43കാരി അധ്യാപികയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 

ലണ്ടന്‍: വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താറുണ്ടായിരുന്നുവെന്ന് അധ്യാപികയുടെ വെളിപ്പെടുത്തല്‍. ലണ്ടനിലെ വെല്‍ഷ് പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുിത്തല്‍ നടത്തിയിരിക്കുന്നത്. അധ്യാപികയുടെ വെളിപ്പെടുത്തലില്‍ സ്കൂള്‍ അധികൃതര്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ഷാമ്ഡ് റിയാന്‍ എലെറി ഡിസൂസ എന്ന് 43കാരി അധ്യാപികയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അധ്യാപികയുടെ വെളിപ്പെടുത്തല്‍. മെയ് ജൂണ്‍ മാസങ്ങളിലാണ് വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് അധ്യാപിക കോടതിയില്‍ മൊഴി നല്‍കി.  

സംഭവം അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം കോടതി നടപടികള്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കോ യാതൊരു പ്രശ്‌നവും സൃഷ്ടിക്കരുതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയില്‍ അപേക്ഷിച്ചു. സംഭവത്തില്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്തതായും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ