
മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ മഹാരാജാസ് കോളേജിലേക്ക് കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയത് മുഖ്യപ്രതി മുഹമ്മദ് ആണെന്ന് പോലീസ് കണ്ടെത്തി. എറണാകുളത്തെ വാടക വിട് കേന്ദ്രീകരിച്ചായിരുന്നു സംഭവത്തിന്റെ ഗൂഢാലോചന. ഒളിവിലുള്ള മുഹമ്മദിനെ പിടികൂടുന്നത് കേസിൽ നിർണായകമാകുമെന്ന് അന്വേഷണ സംഘം കരുതുന്നു
അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതിയും മഹാരാജാസ് കോളേജിലെ മുന്നാം വർഷ ബിരുദ വിദ്യാർഥിയുമായ മുഹമ്മദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള വാടക വീട്ടിലാണ് മുഹമ്മദ് ഉൾപ്പടെ ഉള്ളവർ കേന്ദ്രീകരിച്ചിരുന്നത്. കൊല നടന്ന ദിവസം ഇവിടെ നിന്നാണ് ചുവരെഴുത്തിനായി രാത്രി ഇവര്‍ മഹാരാജാസ് കോളേജില്‍ എത്തിയത്. ചുവരെഴുത്തിനെ ചൊല്ലി എസ്ഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തെ തുടർന്ന് മുഹമ്മദ് മറ്റുള്ളവരെ വിളിച്ചു വരുത്തി.
പള്ളുരുത്തി സ്വദേശി റിയാസ് ഉൾപ്പടെ ഉള്ളവരാണ് അപ്പോഴെത്തിയ അഞ്ചംഗ സംഘത്തിൽ ഉണ്ടായിരുന്നത്. മഹാരാജാസിന്റെ കിഴക്കേ ഗേറ്റില്‍വെച്ച് ഇവർ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചു. അഭിമന്യു ഉൾപ്പടെ ഉള്ളവരെ കുത്തിയ ശേഷം ഓടിപ്പോയി.അഞ്ചംഗ സംഘത്തിലുള്ള ഒരാളാണ് അഭിമന്യു ഉൾപ്പടെയുള്ളവരെ ആക്രമിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെക്കുറിച്ച് പോലീസിന് സുചന ലഭിച്ചിട്ടുണ്ട്. മുഹമ്മദിനെ കസ്റ്റഡിയിലെടുക്കുന്നതോടെ കൊലയാളിയെക്കുറിച്ച് സ്ഥിരീകരണം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതിക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam