ദുബായ് വിമാനാപകടം: പ്രാഥമിക റിപ്പോര്‍ട്ട് ഒരുമാസത്തിനകം

Web Desk |  
Published : Aug 06, 2016, 07:45 PM ISTUpdated : Oct 04, 2018, 06:07 PM IST
ദുബായ് വിമാനാപകടം: പ്രാഥമിക റിപ്പോര്‍ട്ട് ഒരുമാസത്തിനകം

Synopsis

ദുബായ്: ദുബായ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരുമാസത്തിനകം പുറത്തുവിടുമെന്ന് യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ബ്ലാക് ബോക്‌സ് അബുദാബിയിലെ ലാബോറട്ടറിയിലേക്ക് മാറ്റി. അപകടസമയത്തെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലെ സംഭാഷണം പുറത്തുവന്നു. ഓഗസ്റ്റ് നാലിനാണ് ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം തീപിടിച്ചു പൊട്ടിത്തെറിച്ചത്. തിരുവനന്തപുരത്തുനിന്ന് പോയ വിമാനമാണ് കത്തിയമര്‍ന്നത്. നിരവധി മലയാളികള്‍ ഉള്‍പ്പടെ മുന്നൂറോളം യാത്രക്കാര്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. തിക്കിത്തിരക്കി ഇറങ്ങുന്നതിനിടെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്