പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതരവീഴ്ച; വാഹനവ്യൂഹം വഴിതെറ്റി

Published : Dec 27, 2017, 07:50 PM ISTUpdated : Oct 05, 2018, 12:53 AM IST
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതരവീഴ്ച; വാഹനവ്യൂഹം വഴിതെറ്റി

Synopsis

ലഖ്നൗ: പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച. സംഭവത്തില്‍ സര്‍ക്കാര്‍‍ അന്വേഷണത്തിന് ഉത്തരവിട്ടു.  ക്രിസ്മസ് ദിനത്തില്‍ നോയിഡയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

ഡല്‍ഹി മെട്രോയില്‍ പുതിയ സെക്ഷന്‍  ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങവെ വാഹന വ്യൂഹത്തിന് വഴിതെറ്റി. സുരക്ഷാ സംവിധാനം ഒരുക്കാത്ത പാതയിലൂടെ സഞ്ചരിച്ച പ്രധാനമനന്ത്രിയുടെ വാഹന വ്യൂഹം മിനുറ്റുകളോളം ഗതാഗതക്കുരുക്കില്‍ പെട്ടു. മോട്ടോര്‍ ബൈക്കും ബസുമടക്കമുള്ള വാഹനങ്ങള്‍ വാഹന വ്യൂഹത്തിനടത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രിക്ക് പുറമെ നിരവിധി മുതിര്‍ന്ന വിഐപികളും വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നു.

സുരക്ഷ ഒരുക്കിയ വഴി എത്തുന്നതിന്‍റെ 200 മീറ്റര്‍ മുന്നിലുള്ള റോഡിലേക്ക് വാഹനവ്യൂഹം വഴിതെറ്റി കയറുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതൃപ്തി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പിന്തുണ കെസിക്കോ ആർസിക്കോ വിഡിഎസ്സിനോ? മനസ് തുറക്കാൻ എംഎൽഎമാർ; ഹൈക്കമാൻഡ് നിരീക്ഷകർ നാളെയെത്തും
മുഖ്യമന്ത്രി ആരെന്ന ചർച്ച കേരളത്തിൽ, രമേശ് ചെന്നിത്തല ഇന്ന് പറന്നിറങ്ങും രാജ്യതലസ്ഥാനത്ത്; എഐസിസി നേതൃത്വവുമായി ചർച്ച