എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ പിടിയില്‍

By Web DeskFirst Published Jul 8, 2017, 10:03 AM IST
Highlights

തൊടുപുഴ: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. തൊടുപുഴ വെള്ളിയാമറ്റം പൂച്ചപ്ര ചൊക്കല്ലില്‍ വിപിനാ (27)ണ് അറസ്റ്റിലായത്. തൊടുപുഴ-നാളിയാനി സ്വകാര്യ ബസിലെ പോര്‍ട്ടറായ വിപിന്‍ പെണ്‍കുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. 

കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കാഞ്ഞാര്‍ സി. ഐ: മാത്യു ജോര്‍ജ്, എസ.് ഐ: ഫിലിപ് സാം, അഡീഷണല്‍ എസ്.ഐ: പി.എം ഷാജി എന്നിവര്‍ ചേര്‍ന്ന് വിപിനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. വിപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

click me!