സ്വർണവില കിലോയ്ക്ക് 1.90 കോടി രൂപയിൽനിന്ന് 1.25 കോടിയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായെന്ന് സംഘടന പറഞ്ഞു.

ദില്ലി: വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. സ്വർണവില ഇടിവിൽ വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി. സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ഉപദേശത്തിന് നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചാണ് കത്തയച്ചത്. ലക്ഷക്കണക്കിന് ജ്വല്ലറി ഉടമകളും വ്യാപാരികളും നിക്ഷേപകരും വൻ നഷ്ടത്തിൽനിന്ന് രക്ഷപ്പെട്ടെന്നും സംഘടന അറിയിച്ചു.

സ്വർണവില കിലോയ്ക്ക് 1.90 കോടി രൂപയിൽനിന്ന് 1.25 കോടിയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായെന്ന് സംഘടന പറഞ്ഞു. അന്ന് സ്വർണം വാങ്ങിയിരുന്നെങ്കിൽ കിലോയ്ക്ക് 65 ലക്ഷം രൂപ നഷ്ടമുണ്ടാകുമായിരുന്നു. വിവാഹ സീസണിൽ സ്വർണവില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി.