ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

Web Desk |  
Published : Apr 27, 2018, 01:43 PM ISTUpdated : Jun 08, 2018, 05:45 PM IST
ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

Synopsis

വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ് ഒാണേഴ്സ് അസോസിയേഷന്‍ കമ്മിറ്റി. 

ഇന്ധന വില വര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബസ് ഉടമകള്‍. ഡീസൽ വില വർധനവ് കാരണം വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞു.  ബസില്‍ 60 ശതമാനം യാത്രക്കാരും വിദ്യാർത്ഥികളാണ്. സർക്കാർ യാതൊരു ആനുകൂല്യങ്ങളും നൽകാത്ത സാഹചര്യത്തിൽ ഇളവുകൾ നൽകാൻ കഴിയില്ലെന്നും ജൂണ്‍ ഒന്ന് മുതല്‍ എല്ലാ യാത്രക്കാരിൽ നിന്നും മുഴുവൻ തുകയും ഈടാക്കുന്നും ബസ് ഒാണേഴ്സ് അസോസിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി. 

വിദ്യാർഥികളെ ഇളവ് നൽകണമെങ്കിൽ സർക്കാർ സബ്സിഡി അനുവദിക്കണവെന്നും സർക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ബസ് ഉടമകള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്