സ്വകാര്യ ബസ് സർവ്വീസുകൾക്ക് സർക്കാരിന്‍റെ പൂട്ട്; ദൂരപരിധി 140 കിലോമീറ്ററാക്കി കുറച്ചു

By Web DeskFirst Published Feb 16, 2017, 2:09 AM IST
Highlights

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ദീർഘദൂര സർവ്വീസുകൾക്ക് തടയിട്ട് സംസ്ഥാന സർക്കാർ. ലിമിറ്റഡ്സ്റ്റോപ്-ഓർ‍ഡിനറി ബസ്സുകളുടെ ദൂരപരിധി സർക്കാർ 140 കിലോമീറ്ററാക്കി കുറച്ചു. സ്വകാര്യ ബസുകൾക്ക് ദൂരപരിധിയില്ലാതെ സർവ്വീസ് നടത്താൻ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് സർക്കാർ മാറ്റിയത്.

മോട്ടോർ വാഹന ചടങ്ങളിൽ ഭേദഗതി വരുത്തി സ്വകാര്യ ബസ്സുകൾക്ക് ദൂരപരിധിയില്ലാതെ ലിമിറ്റഡ്സ്റ്റോപ്- ഓർഡിനറി സർവ്വീസുകൾ നടത്താനുള്ള അനുമതി കഴിഞ്ഞ സർക്കാറിന്‍റെ കാലത്താണ് നൽകിയത്. 2016 ഫിബ്രവരിയിൽ ഇതിനായി വിജ്ഞാപനവും പുറപ്പെടുവിച്ചു. ദേശസാൽകൃത റൂട്ടിൽ സ്വകാര്യ ബസുകൾക്ക് യഥേഷ്ടം സർവ്വീസ് നടത്താൻ അനുമതി നൽകുന്നത് സ്വകാര്യ മുതലാളിമാരെ സംരക്ഷിക്കാനണെന്ന ആക്ഷേപവവും ഉയർന്നു. ഈ തീരുമാനമാണ് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം റദ്ദ് ചെയ്തത്. ഇനി മുതൽ സ്വകാര്യ ബസ്സുകൾക്ക് 140 കിലോമാറ്റർ ദൂരത്തേക്ക് മാത്രമാണ് സർവ്വീസ് നടത്താനാകുക.ലമിറ്റഡ് സ്റ്റോപ് സർവ്വീസ് എടുത്തുകളയും പകരം ഓ‍ർ‍ിനറി സർവ്വീസ് മാത്രമായിരിക്കും.

സർക്കാറിന്‍റെ തീരുമാനം ആയിരത്തോളം സ്വകാര്യ ബസ് സർവ്വീസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ബസ് ഉടമകൾ പറഞ്ഞു. എന്നാല്‍ ദേശസാൽകൃത റൂട്ടിലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ സർക്കാർ നടത്തിയ നീക്കം കെ എസ് ആർടിസിയെ സഹായിക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. എന്നാൽ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം.

 

click me!