സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്

Published : Feb 17, 2018, 07:00 AM ISTUpdated : Oct 04, 2018, 05:02 PM IST
സ്വകാര്യ ബസ്  പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്  പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കൻ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഉൾനാടുകളിലേക്ക് പോകേണ്ട യാത്രക്കാർ ബദൽ മാർഗമില്ലാതെ വലഞ്ഞു. ഇന്നും സമരം പരിഹരിക്കാതെ തുടർന്നാൽ ജനജീവിതം കൂടുതൽ ദുസ്സഹമാകും. സർക്കാർ ചർച്ചയ്ക്ക് വിളിക്കാതെ പണിമുടക്കിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിൽ തന്നെയാണ് ബസുടമകൾ. കെഎസ് ആർടിസി അധിക സർവ്വീസുകൾ നടത്തുന്നതാണ് ജനങ്ങളുടെ ഏക ആശ്വാസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്
കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'