ഒമാനില്‍ വീണ്ടും ശിക്ഷാ ഇളവ്

Published : Feb 17, 2018, 12:31 AM ISTUpdated : Oct 05, 2018, 03:18 AM IST
ഒമാനില്‍ വീണ്ടും ശിക്ഷാ ഇളവ്

Synopsis

ഒമാനില്‍ വീണ്ടും ശിക്ഷാ ഇളവ്. കൊലപാതക കേസുകളില്‍  അടക്കം  ഉൾപ്പെട്ട 62 ഇന്ത്യക്കാര്‍ ജയില്‍  മോചിതരായി.  വധശിക്ഷയ്ക്കും ജീവപര്യന്തത്തിനും ഉൾപ്പടെ ശിക്ഷിക്കപ്പെട്ട 9 മലയാളികൾ ഉടൻ നാട്ടിലേക്ക് തിരിക്കും.

കൊലപാതക്കേസുകളിലടക്കം പെട്ട് സുമെയില്‍ സെന്‍റ്രല്‍ ജയിലില്‍ കഴിയുകയായിരുന്നു 62 ഇന്ത്യന്‍ തവുകാരെയാണ് മോചിപ്പിച്ചത്. എട്ട് മുതല്‍ 21 വര്‍ഷംവരെ ജയില്‍ ശിക്ഷ അനുഭവിച്ച 9മലയാളികളും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂൂസ് അനുവദിച്ച ഇളവ് ലഭിച്ചവരില്‍പെടുന്നു.

സുമെയില്‍ സെന്‍റ്രല്‍ ജയിലില്‍ നിന്നും മോചിപ്പിച്ച തടവുകാരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. അനന്തര നടപടിക്രമങ്ങള്‍ പൂര്‍ർത്തിയാക്കിയശേഷം ഇവരെ നാട്ടിലേക്ക് കയറ്റിവിടും.

മോചിതരായവലരിലേറെയും 25വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. രാജ്യത്തെ സാമൂഹ്യ സംഘടനകളുടെ നിരന്തര ഇടപെടലിന്‍റെ ഭാഗമായാണ് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ഇളവ് അനുവദിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്