
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ചാർജ് വർധിപ്പിക്കുക, മുഴുവൻ ബസ് പെർമിറ്റുകളും നിലനിർത്തുക, വിദ്യാർത്ഥികളുടെ യാത്രാ ഇളവ് നിർത്തലാക്കുക, വർധിപ്പിച്ച ഇൻഷൂറൻസ് പ്രീമിയം പിൻവലിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ മാസം 19 ന് നിശ്ചയിച്ച സമരം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഓള്‍കേരള ബസ് ഓപറേറ്റഴേ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയും ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam