എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞു എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞില്ല.
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കെ സുധാകരനുമായി സംസാരിച്ചെന്ന് എകെ ആന്‍റണി വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എകെ ആന്റണി ഓർമിപ്പിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞു എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞില്ല.

