സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: എം ഇ എസും കാരക്കോണവും സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

Published : Jul 10, 2017, 02:16 PM ISTUpdated : Oct 04, 2018, 07:23 PM IST
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: എം ഇ എസും കാരക്കോണവും സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

Synopsis

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എം ഇ എസും കാരക്കോണവും സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു . ഈ രണ്ട് സ്ഥാപനങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ് നിരക്കില്‍ വിദ്യാര്‍ഥി പ്രവേശനം നടക്കും . സാമൂഹ്യ നീതി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ പ്രതികരിച്ചു . അതേസമയം സ്വാശ്രയ മേഖലയില്‍ എസ് എഫ് ഐ എടുത്ത നിലപാടുകളെ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് എസ് എഫ് ഐ ആരോപിച്ചു .

20ശതമാനം ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ. 30ശതമാനം പേര്‍ക്ക് രണ്ടരലക്ഷം , 35 ശതമാനം പേര്‍ക്ക് 11 ലക്ഷം , 15ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ 15ലക്ഷം . ഇതായിരുന്നു കഴിഞ്ഞ തവണത്തെ ഫീസ് . ഇതേ ഫീസില്‍ ഇത്തവണയും പ്രവേശനത്തിന് തയാറാണെന്ന് എം ഇ എസും സി എസ് ഐ കാരക്കോണവും . സര്‍ക്കാരുമായി ഇരു മാനേജ്മെന്‍റുകളും കരാര്‍ ഒപ്പിട്ടു

ക്രോസ് സബ്സിഡി കാര്യത്തിലടക്കം വ്യക്തത വരുന്പോള്‍ കൂടുതല്‍ മാനേജ്മെന്‍റുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഫീസ് റെഗുലേറ്ററി കമ്മറ്റി നേരത്തെ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും . ഈ ഹര്‍ജിയില്‍ കോടതി വിധി നിര്‍ണായകവുമാണ് .
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുക്കം ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയവരെ നീർ നായ കടിച്ചു, കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
ജീവനക്കാരൻ എത്തിയില്ല, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് മൃതദേഹം സംസ്കരിച്ചു,തീ പുറത്തേക്കാളിയതോടെ നഗരസഭാധ്യക്ഷൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്