സ്വകാര്യസ്കൂളിൽ കുട്ടികളുടെ ക്ലാസ് സ്ഥാനക്കയറ്റത്തിന് കോഴ

By Web DeskFirst Published May 30, 2016, 4:52 AM IST
Highlights

നാലാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ പ്രോഗ്രസ്സ് കാർഡില്‍ ഉള്ളത്, അഞ്ച് വിഷയങ്ങളിൽ എ പ്ലസും രണ്ടിൽ എ ഗ്രേഡ്. പക്ഷെ നാലിൽ നിന്നും അഞ്ചിലേക്ക് സ്ഥാനക്കയറ്റമില്ല. സ്കൂളിലെത്തിയ കുട്ടിയുടെ അമ്മയോട്  ജയിക്കാനുള്ള മാനദണ്ഡമെന്തെന്ന് അധ്യാപകർ വിശദീകരിച്ചത്. മാസം തോറും ട്യൂഷൻഫീസും ഡൊണേഷനും കൃത്യമായി നല്‍കുന്നതിന് പുറമേ, കുട്ടികളെ ജയിക്കാൻ ഇനിയും സ്പെഷ്യൽ ഫീസ് വേണമെന്നാണ് പറഞ്ഞത്. ഇത് ഒരു കുട്ടിയുടെ മാത്രം സ്ഥിതിയല്ലെന്ന് രക്ഷിതാക്കള്‍ തന്നെ പറയുന്നു.

ചട്ടം ലഘിച്ചുള്ള സ്പെഷ്യൽ ഫീസ് ഈ അൺ എയ്ഡഡ് സ്കൂളിലെ അധ്യാപകർ കൃത്യമായി വാങ്ങും. എങ്കിലേ അവർക്കും ശമ്പളം കിട്ടുവെന്നും അധ്യാപകര്‍ പറയുന്നു. കുട്ടികളിൽ നിന്നും ഈടാക്കുന്നത് അനാവശ്യം ഫീസ്. അധ്യാപകർക്ക് തുച്ഛമായ ശമ്പളം. ഒരു വ്യവസ്ഥയുമില്ലാത്ത മറ്റൊരു അൺ-എയ്ജഡഡ് മാതൃകയാണിത്.

വിദ്യാഭ്യാസ ചട്ടവും വിദ്യാഭ്യാസ അവകാശനിയമവും അനാവശ്യപണപ്പിരിവ് കർശനമായി നിരോധിക്കുന്നുണ്ട്. 
പക്ഷെ കൂണുപോലെ മുളച്ചുപൊന്തുന്ന അൺ എയ്ഡഡ് സ്കൂളുകളിലെ  പകൽക്കൊളള തടയാൻ നടപടികളൊന്നുമില്ല. പഠിച്ചാലും പണം നൽകാതെ ജയിക്കാനാകില്ലെന്ന എന്നതാണ് യാഥാർത്ഥ്യം.

click me!