
കൊച്ചി: കവിത മോഷണ വിവാദത്തിൽ ക്ഷമ പറഞ്ഞ ദീപ നിശാന്തിന്റെ ന്യായീകരണത്തിനെതിരെ പ്രതികരണവുമായി എഴുത്തുകാരി പ്രിയ എ എസ് രംഗത്ത്. സ്വന്തം സൃഷ്ടിയല്ലെന്ന് തുറന്നുപറഞ്ഞ ദീപ, കവിത കലേഷിന്റേതാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പറഞ്ഞത്. കവിത മറ്റൊരാൾ പകർത്തി നൽകിയതാണെന്ന് പറഞ്ഞ ദീപ പക്ഷെ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
സ്വന്തം കവിതയക്ഷരങ്ങളല്ലാത്തവ തന്റെ പേരിൽ പ്രസിദ്ധീകരിച്ചുവന്നാൽ എങ്ങനെയാണ് ആനന്ദം തോന്നുകയെന്ന ചോദ്യവുമായാണ് എഴുത്തുകാരി പ്രിയ എ എസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. എന്റെ സ്വന്തം കഥയക്ഷരങ്ങൾ എനിക്കു തരുന്ന സ്വാസ്ഥ്യം ഉള്ളപ്പോൾ അന്യന്റെ കവിതയുടെ ഉടമസ്ഥത എനിക്കെന്തിനെന്നും അവർ ചോദിക്കുന്നു.
പ്രിയയുടെ കുറിപ്പ് പൂർണരൂപത്തിൽ
എന്റെ എത്ര വലിയ സുഹൃത്തായാലും ശരി ഒരു ആൾ കുറച്ചു കവിതയക്ഷരങ്ങൾ കൊണ്ടുവന്ന് ,'ഇതങ്ങു സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചോളൂ' എന്നെന്നോട് എത്ര സ്‌നേഹം പുരട്ടി പറഞ്ഞാലും ,അത് ആ ആൾ സ്വന്തമായെഴുതിയതോ പകർത്തിക്കൊണ്ടു വന്നതോ എന്നു പരിശോധിക്കാനല്ല, ആ ആളോട് 'താനെന്നെക്കുറിച്ചെന്താ ധരിച്ചിരിക്കുന്നത്' എന്ന് ആ ആളെ ഭസ്മമാക്കാനാവും എനിക്കു തോന്നുക. എന്റെ സ്വന്തം കഥയക്ഷരങ്ങൾ എനിക്കു തരുന്ന സ്വാസ്ഥ്യം ഉള്ളപ്പോൾ അന്യന്റെ കവിതയുടെ ഉടമസ്ഥത എനിക്കെന്തിന്.. !
എനിക്കിത്രയേ അറിയൂ..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam